നിർദ്ദേശങ്ങൾ: ചുവടെയുള്ള ചോദ്യത്തിൽ ഒരു പ്രസ്താവന നൽകിയിരിക്കുന്നു, തുടർന്ന് I, II എന്നീ അക്കങ്ങളുള്ള രണ്ട് നിഗമനങ്ങളും നൽകിയിരിക്കുന്നു. പ്രസ്താവനയിലെ എല്ലാം ശരിയാണെന്ന് നിങ്ങൾ അനുമാനിക്കണം, തുടർന്ന് രണ്ട് നിഗമനങ്ങളും ഒരുമിച്ച് പരിഗണിക്കുകയും പ്രസ്താവനയിൽ നൽകിയിരിക്കുന്ന വിവരങ്ങളിൽ നിന്ന്, അവയിൽ ഏതിലാണ് യുക്തിസഹമായി എത്തിച്ചേരാൻ ആകുന്നതെന്ന് തീരുമാനിക്കുകയും വേണം.
പ്രസ്താവന:
നിങ്ങൾക്ക് കഴിവുണ്ടെങ്കിൽ, നിങ്ങൾക്ക് വലിയ കാര്യങ്ങൾ ചെയ്യാൻ അവസരമുണ്ട്, എന്നാൽ ആ കഴിവുകൾ സഫലീകരിക്കാൻ നിങ്ങൾ കഠിനമായി പരിശ്രമിക്കുകയാണെങ്കിൽ മാത്രമേ ഇത് സാധ്യമാകൂ.
നിഗമനങ്ങൾ:
I. കഴിവില്ലാത്ത ആളുകൾ കഠിനാധ്വാനം ചെയ്യേണ്ടതില്ല.
II. കഴിവുകളെ പ്രത്യക്ഷമായ ഫലങ്ങളിലേക്ക് മാറ്റുന്നതിന് കഠിനാധ്വാനം ആവശ്യമാണ്.
1
I മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
2
രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം
3
II മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
4
I മത്തെയോ അല്ലെങ്കിൽ II മത്തെയോ നിഗമനത്തിൽ എത്തിച്ചേരാൻ പറ്റില്ല