നിർദേശങ്ങൾ: പ്രധാനപ്പെട്ട ചോദ്യങ്ങളെക്കുറിച്ച് തീരുമാനങ്ങൾ എടുക്കുമ്പോൾ, ശക്തവും ദുർബലവുമായ വാദങ്ങൾ തമ്മിൽ വേർതിരിച്ചറിയാൻ കഴിയേണ്ടത് ആവശ്യമാണ്. പ്രധാനപ്പെട്ടതും ചോദ്യവുമായി നേരിട്ട് ബന്ധപ്പെട്ടതുമായ വാദങ്ങൾ ശക്തമായ വാദങ്ങളാണ്. ദുർബലമായ വാദങ്ങൾ പ്രാധാന്യം കുറഞ്ഞതായിരിക്കും. അവ ചോദ്യവുമായി നേരിട്ട് ബന്ധമുള്ളതുമായിരിക്കില്ല. അല്ലെങ്കിൽ അവ ചോദ്യത്തിൻറെ ചെറിയ വശങ്ങളുമായി മാത്രം ബന്ധപ്പെട്ടിരിക്കാം. ചുവടെ നൽകിയിരിക്കുന്ന ചോദ്യങ്ങൾക്ക് താഴെ, I, II എന്ന് അക്കമിട്ട രണ്ട് വാദങ്ങളുണ്ട്. ഏതാണ് ശക്തമായ വാദമെന്നും, ഏതാണ് ദുർബലമായ വാദമെന്നും തീരുമാനിക്കുക.
പ്രസ്താവന:
വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യൻ വിദഗ്ധരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരണോ?
വാദം:
I) വേണം, അവർ ആദ്യം മാതൃരാജ്യത്തെ സേവിക്കുകയും, നമ്മുടെ സമ്പദ്‌വ്യവസ്ഥയിലേക്ക് സംഭാവന നൽകുകയും വേണം.
II) വേണ്ട, നമുക്ക് മതിയായ കഴിവുണ്ട്. അവർക്ക് പോകാൻ ഇഷ്ടമുള്ളിടത്തേക്ക് അവർ പോകട്ടെ,