ഇനിപ്പറയുന്ന വിവരങ്ങൾ ശ്രദ്ധാപൂർവ്വം വായിച്ച് ഇനിപ്പറയുന്ന ചോദ്യത്തിന് ഉത്തരം നൽകുക:

DAV സ്‌കൂളിൽ ഭൗതികശാസ്ത്ര അധ്യാപക ഒഴിവ്. അധ്യാപക തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന്, ഒരു ഉദ്യോഗാർത്ഥി  ഇനിപ്പറയുന്ന ആവശ്യകതകൾ പാലിക്കണം.

i) വ്യക്തി ഭൗതികശാസ്ത്രത്തിൽ കുറഞ്ഞത് 45% മാർക്കോടെ ബിരുദം നേടിയിരിക്കണം.

ii) വ്യക്തി അദ്ദേഹത്തിന്റെ/ അവരുടെ ബി.എഡ് പൂർത്തിയാക്കിയിരിക്കണം.

iii) വ്യക്തിക്ക് 28 വയസ്സിൽ കുറയാൻ പാടില്ല.

iv) ഉദ്യോഗാർത്ഥിക്ക് 1 വർഷത്തെ അധ്യാപന പരിചയം ഉണ്ടായിരിക്കണം.

ഇനിപ്പറയുന്നവ ഒഴികെയുള്ള എല്ലാ വ്യവസ്ഥകളും നിറവേറ്റുന്ന ഒരു ഉദ്യോഗാർത്ഥിയുടെ കാര്യത്തിൽ,

a) ii) ഒരു വ്യക്തി ബി.എഡ് പൂർത്തിയാക്കിയിട്ടില്ലെങ്കിലും ഭൗതികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയിട്ടുണ്ടെങ്കിൽ, ഉദ്യോഗാർത്ഥിയെ തിരഞ്ഞെടുക്കണം.

b) iv) ഉദ്യോഗാർത്ഥിക്ക് അധ്യാപന പരിചയമില്ലെങ്കിലും 6 മാസത്തെ ഗവേഷണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെങ്കിൽ, കേസ് അധ്യക്ഷന് കൈമാറും.

ചുവടെയുള്ള ചോദ്യത്തിൽ, ഒരു ഉദ്യോഗാർത്ഥിയുടെ വിശദാംശങ്ങൾ നൽകിയിരിക്കുന്നു. മുകളിൽ നൽകിയിരിക്കുന്ന വ്യവസ്ഥകളും ഓരോ ചോദ്യത്തിലും നൽകിയിരിക്കുന്ന വിവരങ്ങളും അടിസ്ഥാനമാക്കി നിങ്ങൾ ഇനിപ്പറയുന്ന നടപടികളിൽ ഒന്ന് എടുക്കുകയും ആ നടപടിയുടെ നമ്പർ  നിങ്ങളുടെ ഉത്തരമായി അടയാളപ്പെടുത്തുകയും വേണം. ഓരോ ചോദ്യത്തിലും നൽകിയിരിക്കുന്ന വിവരങ്ങളല്ലാതെ മറ്റൊന്നും നിങ്ങൾ അനുമാനിക്കരുത്.

29 വയസ്സുള്ള രാമൻ 49.34% മാർക്കോടെ ഭൗതികശാസ്ത്രത്തിൽ ബിരുദവും 56% മാർക്കോടെ ബിരുദാനന്തര ബിരുദവും  പൂർത്തിയാക്കി.ബിരുദാനന്തര ബിരുദത്തിന് ശേഷം IIT  ബോംബെയിൽ ഒരു വർഷത്തോളം ഗവേഷണ പ്രബന്ധം തയ്യാറാക്കി. രണ്ട് വർഷം മുമ്പ് അദ്ദേഹം ബി.എഡ്. പൂർത്തിയാക്കി.

1
ഉദ്യോഗാർത്ഥിയെ തിരഞ്ഞെടുക്കില്ല
2
ഉദ്യോഗാർത്ഥിയെ തിരഞ്ഞെടുക്കും
3
കേസ് അധ്യക്ഷന് കൈമാറും
4
തീരുമാനം എടുക്കാൻ തക്കവണ്ണം വിവരങ്ങൾ പര്യാപ്തമല്ല

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation