ചുവടെയുള്ള ചോദ്യത്തിൽ I, II എന്നീ അക്കമിട്ട രണ്ട് പ്രസ്താവനകൾ നൽകിയിരിക്കുന്നു. ചോദ്യത്തിന് ഉത്തരം നൽകാൻ പ്രസ്താവനകളിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പര്യാപ്തമാണോ എന്ന് തീരുമാനിക്കുക. രണ്ട് പ്രസ്താവനകളും വായിച്ച് ഉത്തരം നൽകുക.

ചോദ്യം: ഏത് ദിവസമാണ് ദേവയാനിയുടെ അഭിമുഖം നിശ്ചയിച്ചിരുന്നത്?

I. രോഹിണി ചൊവ്വാഴ്ചയാണ് അഭിമുഖത്തിന് പോയത്. ദേവയാനി രോഹിണിക്കു ശേഷവും കുമുദിനു മുൻപേയും അഭിമുഖത്തിന് പോയി. ശനിയാഴ്ച്ചയ്ക്കു മുൻപാണ് താൻ അഭിമുഖത്തിന് പോയതെന്ന് കുമുദ് ഓർക്കുന്നു.

II. രോഹിണി വെള്ളിയാഴ്ചയാണ് അഭിമുഖത്തിന് പോയത്. ദേവയാനി രോഹിണിക്ക് മുൻപാണ് അഭിമുഖത്തിന് പോയത്. താൻ അഭിമുഖത്തിന്‌ പോയത് വ്യാഴാഴ്‌ചയ്‌ക്ക്‌ മുൻപും, എന്നാൽ ചൊവ്വാഴ്ചയ്‌ക്ക്‌ ശേഷവും ദേവയാനിക്ക്‌ മുൻപും ആണെന്ന് കുമുദ്‌ ഓർക്കുന്നു.

1
ഈ ചോദ്യത്തിന് ഉത്തരം നൽകാൻ പ്രസ്താവന I ൽ നൽകിയിരിക്കുന്ന വിവരങ്ങൾ മാത്രമായി പര്യാപ്തമാണ് 
2
ഈ ചോദ്യത്തിന് ഉത്തരം നൽകാൻ  പ്രസ്താവന II ൽ നൽകിയിരിക്കുന്ന വിവരങ്ങൾ മാത്രമായി പര്യാപ്തമാണ് 
3
ചോദ്യത്തിന് ഉത്തരം നൽകാൻ I, II എന്നീ രണ്ട് പ്രസ്താവനകളിലും നൽകിയിരിക്കുന്ന വിവരങ്ങൾ ഒരുമിച്ച് പര്യാപ്തമാണ് 
4
I, II എന്നീ രണ്ട് പ്രസ്താവനകളിലും നൽകിയിരിക്കുന്ന വിവരങ്ങൾ ചോദ്യത്തിന് ഉത്തരം നൽകാൻ ഒരുമിച്ച് പര്യാപ്തമല്ല.

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation