Comprehension Passage
BCE അഞ്ചാം നൂറ്റാണ്ട് മുതൽ CE പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തോളം തെക്കേ ഇന്ത്യയിലെ കേരളത്തിൽ നിലനിന്നിരുന്ന സാമ്രാജ്യമാണ് ചേര സാമ്രാജ്യം. ചേരവംശം കേരളപുത്രർ എന്നും അറിയപ്പെടുന്നു. ആദ്യകാല ചേരർ മലബാർ തീരം, മധ്യകേരളം, കോയമ്പത്തൂർ, സേലം എന്നിവ ഉൾപ്പെടുന്ന പ്രദേശങ്ങൾ ഭരിച്ചിരുന്നു. തെക്കേ ഇന്ത്യയിലെ മറ്റു രണ്ട് പ്രാചീന രാജവംശങ്ങൾ ചോഴരും പാണ്ഡ്യരുമായിരുന്നു. അതേസമയം തെക്കൻ ആയർ രാജവംശവും നിലവിലുണ്ടായിരുന്നു.
ചേരന്മാർ ഭരിച്ച പ്രദേശങ്ങൾ ഇന്നത്തെ കേരളത്തിന്റെയും പടിഞ്ഞാറൻ തമിഴ്നാട്ടിന്റെയും ഭാഗങ്ങളായിരുന്നു. സംഘകാലഘട്ടം (ക്രി.മു. 100-200) മുതൽ ഈ മൂന്നു രാജവംശങ്ങളും മൂവേന്തർ എന്ന പേരിൽ അറിയപ്പെട്ടിരുന്നു. സംഘകാലം പഴയ ദ്രാവിഡ ഭാഷയുടെയും സാഹിത്യത്തിന്റെയും വളർച്ചയ്ക്കായി ഒരു സുവർണ്ണകാലമായി മാറി.
ചേര സാമ്രാജ്യത്തിന്റെ ഭരണകാലഘട്ടം രണ്ടായി വിഭജിക്കപ്പെട്ടിട്ടുണ്ട്. ആദ്യകാല ചേര സാമ്രാജ്യം സംഘകാലത്തും, രണ്ടാം ചേര സാമ്രാജ്യം ക്രി.വ 800 മുതൽ 1102 വരെയുമാണ്. ഈ കാലയളവിൽ ചേരന്മാർക്കൊപ്പം വടക്ക ഏഴിമല രാജവംശവും കേരളത്തിൽ നിലനിന്നു.

ചേര സാമ്രാജ്യത്തിന്റെ ഭരണകാലഘട്ടം എങ്ങനെ വിഭജിക്കപ്പെട്ടിരിക്കുന്നു?
1
BCE 100-200 (സംഘകാലം), BCE 500-700 (രണ്ടാം കാലഘട്ടം)
2
BCE 200-300 (ആദ്യകാലം), CE 700-900 (രണ്ടാം കാലഘട്ടം)
3
BCE 100-200 (സംഘകാലം), CE 800-1102 (രണ്ടാം കാലഘട്ടം)
4
BCE 50-150 (ആദ്യകാലം), CE 900-1200 (രണ്ടാം കാലഘട്ടം)